തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു
തൊടുപുഴ കുടയത്തൂര് സംഗമം കവലക്ക് സമീപം ഉരുള്പൊട്ടിയുണ്ടായ അപകടത്തില് അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേര് മരിച്ചു. കുടയത്തൂര് സ്വദേശി സോമന്, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള് നിമ, നിമയുടെ മകന് ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില് പെട്ടത്. ഇവരില് തങ്കമ്മ കൊച്ചുമകന് ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒടുവില് ലഭിച്ച മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ മഴക്ക് പിന്നാലെ പുലര്ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്പൊട്ടലില് വീട് തകര്ന്നാണ് അപകടമുണ്ടായത്. വീട് പൂര്ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള് അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള് മാത്രമാണ് കണ്ടെടുക്കാന് കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള് ലഭിച്ചത്. കാണാതായ രണ്ട് പേര്ക്കായി രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ശക്തമായ മഴയാണുണ്ടായത്. ഈ മഴയ്ക്ക് ഒടുവിലാണ് ഉരുള്പൊട്ടിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാര് ഓടി എത്തുമ്പോഴേക്കും വീട് പൂര്ണമായും ഒലിച്ചു പോയിരുന്നു. റവന്യു വകുപ്പും പോലീസും ഫയര്ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്.
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

