ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ ഗോവയിൽ ഹൃദയാഘാതത്തെ തുടർന്നാണ് സൊനാലി മരിച്ചത്. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സൊനാലി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വീട്ടുകാർ അംഗീകരിക്കില്ലെന്ന് സഹോദരി രമൻ പറഞ്ഞു. സൊനാലി ആരോഗ്യവതിയായിരുന്നു. ഹൃദയാഘാതം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. അവൾക്ക് അത്തരത്തിലൊരു ആരോഗ്യപ്രശ്നമില്ലായിരുന്നു. അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ കുടുംബം തയാറല്ല.സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണെന്ന് രമൻ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

