മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം – സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ നല്‍കിയ ഹര്‍ജജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം – സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ നല്‍കിയ ഹര്‍ജജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ നല്‍കിയ ഹര്‍ജജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജജി പരിഗണിക്കുക. ബഷീറിന്റെ സഹോദരനായ മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. അബ്ദു റഹ്‌മാനാണ് ഹര്‍ജജി നല്‍കിയത്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവുകളുണ്ടെന്നിരിക്കെ, പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹര്‍ജജിയില്‍ പറയുന്നു. സംഭവ ദിവസം ബഷീര്‍ ഒരു കോഫി ഷോപ്പിനു സമീപത്തു വച്ച് സംശയകരമായ സാഹചര്യത്തില്‍ ശ്രീറാമിനെയും കേസിലെ രണ്ടാം പ്രതിയായ വഫയെയും കണ്ടെന്നും, ഇതു മൊബൈലില്‍ പകര്‍ത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ കൈവശപ്പെടുത്താന്‍ ശ്രീറാം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ മനപ്പൂര്‍വം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് അബ്ദു റഹ്‌മാന്റെ ആരോപണം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നതിനുള്ള തെളിവാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.