റെയില്‍വേയില്‍ ജോലി ലഭിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു യുവാവ് അറസ്റ്റില്‍

റെയില്‍വേയില്‍ ജോലി ലഭിക്കാനായി കൈവിരലിലെ തൊലി നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു യുവാവ് അറസ്റ്റില്‍

റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥി നടത്തിയ തട്ടിപ്പ് അധികൃതര്‍ കൈയോടെ പിടിച്ചു. മനീഷ് കുമാര്‍ എന്ന ബീഹാര്‍ സ്വദേശിയാണ് രാജ്യഗുരു ഗുപ്ത എന്നയാളെ ആള്‍ മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ പറഞ്ഞുവിട്ടത്. പരീക്ഷയ്ക്ക് ബയോമെട്രിക് പരിശോധന കടക്കാന്‍ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിക്കുകയായിരുന്നു.പരീക്ഷയ്ക്കെത്തിയ രാജ്യഗുരുവിന്റെ ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം ശരിയായില്ല. പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇയാളുടെ ഇടത് തള്ളവിരല്‍ വൃത്തിയാക്കിയപ്പോഴാണ് ആള്‍മാറാട്ടം നടന്ന വിവരം അറിഞ്ഞത്. ഉടനെ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജ്യഗുരു മനീഷിന്റെ പേര് പറഞ്ഞത്. ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടത്തിയ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. ചൂടാക്കിയ പാത്രത്തില്‍ വിരല്‍വച്ചു പൊള്ളിച്ചാണ് മനീഷ് തന്റെ കൈവിരലിലെ തൊലി വേര്‍പെടുത്തിയത്. തട്ടിപ്പിന് പിന്നില്‍ കൂടൂതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.