സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം പൂര്‍ത്തിയായി..

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം പൂര്‍ത്തിയായി..

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജവാനും മുല്ലപ്പൂവും ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ചിത്രത്തില്‍ ദേവി അജിത്ത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍, ബാലശങ്കര്‍, കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധവന്‍, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാല്‍ സതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ അനിരുദ്ധന്‍ ആണ്. സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങള്‍: ബി.കെ ഹരിനാരായണന്‍ & സുരേഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, ആര്‍ട്ട്: അശോകന്‍ ചെറുവത്തൂര്‍, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രീ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാളവിക എസ് ഉണ്ണിത്താന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ മാനേജര്‍: ധനേഷ് കൃഷ്ണകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, കൊറിയോഗ്രാഫര്‍: അയ്യപ്പദാസ് വി.പി, ഡിസൈന്‍: ലൈനോജ് റെഡ്ഡിസൈന്‍, സ്റ്റില്‍സ്: ജിതിന്‍ മധു, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.