അടുത്ത മൂന്നു മണിക്കൂറില് കേരളത്തില് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് മഴയ്ക്ക് സാധ്യത
അടുത്ത മൂന്നു മണിക്കൂറില് കേരളത്തില് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്സൂണ് പാത്തി കാരണം അടുത്ത 4-5 ദിവസം മഴ തുടരാന് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര് കാസര്കോട് എന്നീ ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിനുള്ളില് ന്യൂനമര്ദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തില് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കര്ണാടക -ലക്ഷദ്വീപ് തീരങ്ങളില് സെപ്റ്റംബര് 10വരെ മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് ജാഗ്രത പാലിക്കണം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

