അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും
കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ. പനമ്ബില്‍ എസ് ജയകുമാറിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്‌കരണം. ഇന്നത്തെ ബഹിഷ്‌കരണം കോടതി നടപടികളെ ബാധിച്ചേക്കും. കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ പനമ്ബില്‍ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം കോടതിയില്‍ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു. ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെങ്കിലും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona