എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രട്ടണിലെ ദേശീയ ഗാനം മുതല്‍ പ്രാര്‍ഥനകളില്‍ വരെ മാറ്റം

എലിസബത്ത് രാജ്ഞിയുടെ മരണശേഷം ബ്രട്ടണിലെ ദേശീയ ഗാനം മുതല്‍ പ്രാര്‍ഥനകളില്‍ വരെ മാറ്റം

ബ്രിട്ടന്റെ ദേശീയ ഗാനം മുതല്‍ പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ വരെ ഇനി മാറ്റം. ദേശീയ ഗാനത്തില്‍ ”God save our gracious Queen” എന്ന വരികള്‍ മാറി ”God save our gracious King” എന്നാകും ഇനി. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനകളിലെ വരികളിലും മാറ്റം വരും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം പ്രാര്‍ഥനകളില്‍ ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും ഇനി ഉണ്ടാവുക. 600ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് മൂന്നാമന്റെ പേരാക്കി മാറ്റം വരുത്തും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എം.പിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. 1953 വരെ രാജ്ഞിയുടെ ചിത്രം നാണയങ്ങളില്‍ ഇല്ലായിരുന്നു. അവര്‍ അധികാരമേറ്റ് ഒരു വര്‍ഷമായപ്പോഴാണ് ആദ്യമായി രാജ്ഞിയുടെ നാണയങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്. പുതിയ നാണയങ്ങളും നോട്ടുകളും ഇനി രൂപകല്‍പന ചെയ്ത് ചാന്‍സലര്‍ അംഗീകരിക്കുന്ന മുറയ്ക്ക് രാജാവിന്റെ മുമ്പാകെ എത്തും. ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളിലെ അകത്തെ പുറവും ഇനി പരിഷ്‌കരിക്കും. ബ്രിട്ടനെ കൂടാതെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അവരുടെ ഭരണഘടന അടക്കം ഭേദഗതി ചെയ്യേണ്ടിവരും.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.