കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി മന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധം
കെ എസ് ആർ ടി സി ജീവനക്കർക്ക് ശമ്പള വിതരണത്തിന് നടപടി എടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ജിവനക്കാർ മന്ത്രി ആൻ്റണി രാജുവിനെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു എസ് ടി യു തൊഴിലാളി യൂണിയൻ ജീവനക്കാർ മന്ത്രിയ്ക്ക് എതിരെ വഴിയിൽ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി നടത്തുന്ന ചർച്ച നിർണായകമാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു കോഴിക്കോട് പറഞ്ഞു.സിംഗിൾ ഡ്യുട്ടി സംവിധാനമാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിലടക്കം ചർച്ച ചെയ്തു പരിഹാരം കാണാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്കുള്ള
ശമ്പള വിതരണം തുടങ്ങിയിട്ടുണ്ട്. പിന്നെ ആവശ്യമുള്ളവർക്ക്.
ത്രിവേണി , സപ്ളൈകോ വഴി ഓണത്തിനാവശ്യമായ സാധനങ്ങൾ കൂപ്പൺ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

