‘പൊന്നിയിന്‍ സെല്വന്’ ആദ്യ ദിനത്തില്‍ നേടിയത് 39 കോടി

‘പൊന്നിയിന്‍ സെല്വന്’ ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ 39 കോടിയോളം നേടാനായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വിക്രം,വലിമൈ തുടങ്ങിയ സിനിമകളുടെ ആദ്യദിനത്തെ കളക്ഷന്‍ റെക്കോര്‍ഡ് ‘പൊന്നിയിന്‍ സെല്വന്’മറികടന്നു. 23- 24 കോടി രൂപയ്ക്കടുത്ത് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി. വിജയന്റെ ‘ബീസ്റ്റ്’ ആണ് ഇപ്പോഴും മുന്നില്‍. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് 2.75 കോടിയും കേരളത്തില്‍നിന്ന് 3.25 രൂപയും ‘പൊന്നിയിന്‍ സെല്വന്’ നേടി. നാല് കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് സ്വന്തമാക്കിയത്.ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും ചിത്രം കളക്ട് ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona