അഗ്നിപഥ് പദ്ധതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യോമസേന

അഗ്നിപഥ് പദ്ധതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യോമസേന

അടുത്ത വര്‍ഷം മുതല്‍ അഗ്നിപഥ് പദ്ധതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യോമസേന. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേനാ ദിനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”വനിതാ അഗ്നിവീറുകളെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നത് വെല്ലുവിളിയാണ്. എന്നാല്‍, ഇന്ത്യയുടെ യുദ്ധവീര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ശരിയായ കഴിവും അറിവുമുള്ള സൈനികരായി അഗ്നിവീരരെ വാര്‍ത്തെടുക്കാന്‍ ഞങ്ങള്‍ പരിശീലന പദ്ധതി പുതുക്കിയിട്ടുണ്ട്. ഡിസംബറില്‍ 3,000 അഗ്നിവീര്‍ അംഗങ്ങളെ സേനയില്‍ ഉള്‍പ്പെടുത്തും.വരും വര്‍ഷങ്ങളില്‍ മതിയായ ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിനായി ഈ സംഖ്യ ഉയര്‍ത്തും. അടുത്ത വര്‍ഷം തന്നെ വനിതാ അഗ്നിവീറുകളെയും സേനയുടെ ഭാഗമാക്കും. ഇതിനുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ പുരോഗമിക്കുകയാണ്” എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.