ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷമൊരുങ്ങുന്ന ടൊവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ ചിത്രീകരണം ആരംഭിച്ചു. താരം ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. 1900,1950,1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് സിനിമ കഥ പറയുന്നത്. മണിയന്,അജയന്,കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്ന്, നിന്റെ മൊയ്തീന്’, ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘കല്‍ക്കി’ എന്നീ ചിത്രങ്ങളുടെ മുഖ്യസഹ സംവിധായകനായിരുന്ന
ജിതിന് ലാല്‍ ആണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ സംവിധായകന്. കൃതിഷെട്ടിയാണ് നായികയായെത്തുന്നത്. താരത്തിന്റെ ആദ്യ മലയാളം സിനിമയാണിത്. ബേസില്‍ ജോസഫ്,ജഗദീഷ്,ഹരീഷ് ഉത്തമന്,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona