പുതിയ സിം കാര്‍ഡ് എടുക്കാന്‍ എത്തിയ നടി അന്ന രാജനെ ജീവനക്കാര്‍ സ്ഥാപനത്തിലിട്ട് പൂട്ടി
നടി അന്ന രാജനെ സ്വകാര്യ ടെലികോം ജീവനക്കാരന് സ്ഥാപനത്തിലിട്ട് പൂട്ടി. ഇന്നലെ വൈകുന്നേരം 4.45 ന് ആലുവ മുനിസിപ്പല്‍ ഓഫീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്യൂപ്ളിക്കേറ്റ് സിം എടുക്കുന്ന സംഭവുമായി ബന്ധപ്പെട്ട് തര്‍ക്കത്തേ തുടര്‍ന്നായിരുന്നു സംഭവം. പിന്നീട് നടി ആലുവ പോലീസില്‍ പരാതി നല്കി. സ്ഥാപനത്തിലെ ആളുകള്‍ മോശമായി പെരുമാറുന്ന വീഡിയോ എടുത്തതാണ് അവരെ ചൊടിപ്പിച്ചതെന്നും ആ വീഡിയോ തന്നോട് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും അന്ന പറയുന്നു. ഫോണില്‍നിന്ന് ഫോട്ടോ നീക്കം ചെയ്യാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് അവര്‍ സ്ഥാപനത്തിന്റെ ഷട്ടര്‍ അടച്ച് തന്നെ ഭയപ്പെടുത്തിയതെന്നും അന്ന പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona