വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കും
രാജ്യത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാന്‍ നീക്കം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ആശയവിനിമയം ഹിന്ദിയിലാക്കും. ഇതേസംബന്ധിച്ച് ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതിയുടെ അധ്യക്ഷന്‍. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്ന് ശിപാര്‍ശയില്‍ പറയുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.ഐ.ടികള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിത പഠന മാധ്യമമാക്കും. സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ നിര്‍ബന്ധിത ഇംഗ്ലീഷിന് പകരം ഹിന്ദി പേപ്പറുകളാക്കും. ഐക്യരാഷ്ട്രസഭയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കും. ‘മനപ്പൂര്‍വം ഹിന്ദിയില്‍ പ്രവര്‍ത്തിക്കാത്ത’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരക്കാര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കും. ജോലികളില്‍ ഹിന്ദി പ്രാവീണ്യമുള്ളവര്‍ക്ക് പ്രത്യേകം അലവന്‍സ് നല്‍കാനും സമിതി ശിപാര്‍ശ ചെയ്യുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona