വിഴിഞ്ഞം സമരം -ലത്തീന് അതിരൂപതയ്ക്ക് കീഴില് ആറ് ഫെറോനകളുടെ നേതൃത്വത്തില് സമരം ശക്തമാക്കി
വിഴിഞ്ഞം സമരം ശക്തമാക്കി ലത്തീന് അതിരൂപത. കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം.ഇന്ന് റോഡ് ഉപരോധിക്കുകയാണ്.ആറ്റിങ്ങല്, ചാക്ക, തിരുവല്ലം,വിഴിഞ്ഞം സ്റ്റേഷന്കടവ്, പൂവാര്, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം. സെക്രട്ടറിയേറ്റിലേക്ക് മാര്ച്ചും നടത്തും. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര് നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് കൂടുതല് പോലീസിനെ വിവിധ സ്ഥലങ്ങളില് വിന്യസിക്കും. മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില് ഒന്നുപോലും സര്ക്കാര് പരിഗണിക്കുന്നില്ലെന്നും സമരം ശക്തമാക്കുമെന്നുമാണ് അതിരൂപതയുടെ നിലപാട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

