വിഷ്ണു മഞ്ചു, സണ്ണി ലിയോണ്‍ ചിത്രം ‘ ജിന്ന ‘. ഒക്ടോബര്‍ 21-ന്

വിഷ്ണു മഞ്ചു, സണ്ണി ലിയോണ്‍ ചിത്രം ‘ ജിന്ന ‘. ഒക്ടോബര്‍ 21-ന്

തെലുങ്ക് സൂപ്പര്‍ താരം വിഷ്ണു മഞ്ചു, ബോളിവുഡ് താരം സണ്ണി ലിയോണ്‍, പായല്‍ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ‘ ജിന്ന ‘ ഒക്ടോബര്‍ 21-ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ നടന്‍ വിഷ്ണു മഞ്ചു ഔദ്യോഗികമായി അറിയിച്ചു. എവിഎ എന്റര്‍ടൈന്‍മെന്റ്, ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറില്‍ വിഷ്ണു മഞ്ചു നിര്‍മ്മിച്ച് ഡോ എം മോഹന്‍ ബാബു അവതരിപ്പിക്കുന്ന ‘ജിന്ന’ ഇതിനോടകം തന്നെ പ്രേക്ഷകരില്‍ ഏറേ ആവേശമുയര്‍ത്തി കഴിഞ്ഞു. ‘ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നടന്മാര്‍ സിനിമ ചെയ്യുന്നത്. സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരില്ലെങ്കില്‍ നമ്മള്‍ അഭിനേതാക്കളല്ല. ‘ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ചെയ്യുന്ന ഓരോ സിനിമയ്ക്കും വേണ്ടി ഞങ്ങള്‍ കഠിനാധ്വാനം ചെയ്യാറുണ്ട്, എന്നാല്‍ ‘ജിന്ന’യ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെനിക്ക്. അതില്‍ പ്രധാനപ്പെട്ട കാര്യം, എന്റെ പ്രിയപ്പെട്ട പെണ്‍മക്കള്‍ ‘അരിയാനയും വിവിയാനയും അവരുടെ ശബ്ദം നല്‍കി സിനിമയില്‍ അഭിനയിച്ചുവെന്നതാണ്.’ജിന്ന’യ്ക്ക് അസാധാരണമായ കോമഡിയുണ്ട്. ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ‘ജിന്ന’ ‘ വിഷ്ണു മഞ്ചു പറഞ്ഞു. ഛായാഗ്രഹണം ചോട്ടാ കെ നായിഡു നിര്‍വ്വഹിക്കുന്നു.സംഗീതം-അനൂപ് റൂബന്‍സ്, എഡിറ്റര്‍-ചോട്ടാ കെ പ്രസാദ്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായ ‘ ജിന്നാ ‘ ഒക്ടോബര്‍ 21-ന് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.