‘അനുരാഗം ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘അനുരാഗം ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരൊറ്റ ഫസ്റ്റ് ലുക്കില്‍ പ്രണയ സിനിമകള്‍ക് പുതു ജീവന്‍ നല്‍കിയ തെന്നിന്ത്യന്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, ക്വീന്‍, കളര്‍പടം തുടങ്ങിയ ഹിറ്റുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അശ്വിന്‍ ജോസ്,96 സിനിമയിലൂടെ ഒരുപാട് ആരാധകവൃന്ദം സൃഷ്ടിച്ച ഗൗരി,മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഷീലാമ്മ, ഒരുകാലത്തു മലയാള സിനിമയിലെ മുന്‍ നിര നായികമാരില്‍ ഒരാളായ ദേവയാനി,ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ലെന… ഇത്രയും വ്യത്യസ്തരായ താരങ്ങളെ കാണിച്ചു കൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാര്‍ അറിയിക്കുന്നത്..
ഈ ഒരൊറ്റ ഫസ്റ്റ് ലുക്ക് മനസിലേക്ക് കയറികൂടാന്‍ ഇവരൊക്കെ തന്നെ ധാരാളം.. ഇത്ര വ്യത്യസ്തമായ ഒരു കാസ്റ്റിങ്ങില്‍ അനുരാഗം ഒരുങ്ങുമ്പോള്‍ ഒരു പുതുമ നിറഞ്ഞ, മനസ് നിറക്കുന്ന ചിത്രത്തിന്റെ എല്ലാ സാധ്യതകളും പ്രേഷകര്‍ക്ക് മുന്‍പില്‍ തെളിയുന്നുണ്ട്.. ഇവരെ കൂടാതെ മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷന്‍സ്,സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ നിര്‍മിച്ചു, പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിന്‍ ജോസ് തന്നെയാണ്..ചിത്രത്തിലെ ആദ്യഗാനം ‘ചില്ലാണെ…’ യൂട്യൂബില്‍ ശ്രദ്ധ നേടി നേരത്തെ തന്നെ യുവാക്കളുടെ കയ്യടി വാങ്ങിയിരുന്നു.. ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം സംഗീതപ്രാധാന്യം ഉള്ളതാണെന്ന് അണിയറക്കാര്‍ മുന്‍പ് അറിയിച്ചിരുന്നു.. നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതവും, സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോള്‍ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു..വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹന്‍ കുമാര്‍,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്.
പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍-സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍-സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ്- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ബിനു കുര്യന്‍,നൃത്ത സംവിധാനം-അനഘ, റീഷ്ദാന്‍,ജിഷ്ണു,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-ഡോണി സിറില്‍,-ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.