ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം
ഉച്ചയ്ക്ക് 12ന് ചേരുന്ന വാര്ത്താസമ്മേളനത്തില് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഹിമാചലില് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താതിരുന്നതിനെതിരേ കടുത്ത വിമര്ശനം ഉയര്ന്നിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്വരുന്നത് വൈകിക്കാനും കേന്ദ്ര സംസ്ഥാന സര്ക്കാരുകള്ക്ക് പുതിയ പ്രഖ്യാപനം നടത്താനും സാവകാശം നല്കാനാണ് ഗുജറാത്തില് പ്രഖ്യാപനം നീട്ടിയതെന്നാണ് ആക്ഷേപം. ഗുജറാത്തില് തൂക്കുപാലം തകര്ന്ന് നിരവധി പേര് മരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം ആദ്യം നടത്താനിരുന്ന പ്രഖ്യാപനം വീണ്ടും നീട്ടിയത്. ഹിമാചല് പ്രദേശിലെ വോട്ടെടുപ്പ് ഈ മാസം 12 ന് നടക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

