പത്തനംതിട്ടയില് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച വാഹനം മറിഞ്ഞു ഒരു കുട്ടിയുടെ നില ഗുരുതരം
പത്തനംതിട്ടയില് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച വാഹനം മറിഞ്ഞു ഒരു കുട്ടിയുടെ നില ഗുരുതരം. വാഹനത്തില് 40 പേരാണുണ്ടായിരുന്നത്. അഗ്നിരക്ഷാസേനയെത്തി രക്ഷാ പ്രവര്ത്തനങ്ങള് നടത്തുന്നു. പത്തനംതിട്ട ളാഹയിലാണ് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച വാഹനം മറിഞ്ഞത്. ആന്ധ്രയില് നിന്നുള്ള തീര്ത്ഥാടകര് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. 10 പേരോളം വാഹനത്തില് കുടുങ്ങിയിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവര്ത്തനത്തില് ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര് വാഹനത്തിന് അടിയില് കുടുങ്ങിക്കിടക്കുകയാണ്.
Photo Courtesy : Google/ images are subject to copyright

