ളാഹ അപകടത്തില് പരിക്കേറ്റ കുട്ടി അപകടനില തരണം ചെയ്തു
പത്തനംതിട്ട ളാഹയില് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ചിരുന്ന ബസ് അപകടത്തില് പെട്ട് ഗുരുതര പരിക്കേറ്റ പത്ത് വയസുകാരന് അപകടനില തരണം ചെയ്തു. കുട്ടിയെ ഉടന് ശസ്ത്രക്രിയക്ക് വേണ്ടി വിധേയമാക്കും. കുട്ടിയുടെ തലയ്ക്ക് പരുക്കില്ല. എന്നാല് അവസാനം രക്ഷപ്പെടുത്തിയ ഗോപിയുടെ കൈക്ക് ഗുരുതര പരുക്കുണ്ട്. ചിലപ്പോള് കൈപ്പത്തി മുറിച്ച് മാറ്റേണ്ടി വരും. മറ്റ് മൂന്ന് പേര്ക്ക് കാര്യമായ പരുക്കില്ല.
Photo Courtesy : Google/ images are subject to copyright

