കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് വെട്ടേറ്റു

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് വെട്ടേറ്റു

കൊച്ചി കലൂരില്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് യുവാവ് അക്രമിച്ചത്. വെട്ടില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗാള്‍ സ്വദേശി സന്ധ്യയെ കാമുകനായിരുന്ന ഇതര സംസ്ഥാനക്കാരനായ ഫറൂഖാണ് വെട്ടിയത്.പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ. ‘ബൈക്കില്‍ വരുമ്‌ബോള്‍ രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു. പെട്ടെന്ന് യുവാവ് വാക്കത്തിയെടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന
പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതുകൊണ്ട് മാത്രം വെട്ടേറ്റില്ല. ഒരു പെണ്‍കുട്ടികയുടെ കൈക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെറുത്തുനിന്നതോടെ ഇയാള്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു’. യുവതിയുടെ ആണ്‍സുഹൃത്താണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.