കൊച്ചി ബിനാലെയ്ക്കുളള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെയും
കൊച്ചി ബിനാലെയ്ക്കുളള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാകും. ഈ മാസം 12-നാണ് ബിനാലെ ആരംഭിക്കുന്നത്. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ബിനാലെ ഫൗണ്ടേഷന് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്മാര്ക്കു 100 രൂപയുമാണ്. 1000 രൂപയ്ക്ക് ഒരാഴ്ചത്തെ ടിക്കറ്റും 4000 രൂപയ്ക്ക് പ്രതിമാസ ടിക്കറ്റും ലഭിക്കും.
ഈ മാസം 12ന് വൈകിട്ട് 6.30 നു ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം വരെ തുടരും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാക ഉയര്‍ത്തും.
Photo Courtesy : Google/ images are subject to copyright