” ഭാരത സർക്കസ് ” ട്രെയിലർ റിലീസ്

” ഭാരത സർക്കസ് ” ട്രെയിലർ റിലീസ്
ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ
എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ 
അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന “ഭാരത സർക്കസ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,
ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മുഹാദ് വെമ്പായം രചന 
നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.സംഗീതം-ബിജി ബാൽ,എഡിറ്റർ-വി സാജൻ,
പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി  ചിത്രീകരണം പൂർത്തിയായ ഭാരത സർക്കസ് ” ഡിസംബർ ഒമ്പതിന് തിയ്യേറ്ററിലെത്തും.പി ആർ ഒ-എ എസ് ദിനേശ്.
 
Photo Courtesy : Google/ images are subject to copyright
 
 
 
 
 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.