ഹിമാചലില്‍ ആദ്യ ഫലം വരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
ഹിമാചല്‍ പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയില്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മണ്ടി, ഉന, കുളു, കാംഗ്ര, ബിലാസ്പൂര്‍ ജില്ലകളിലെ ഫലങ്ങള്‍ വിജയം ആര്‍ക്കൊപ്പമെന്ന് നിശ്ചയിക്കാനാവില്ല. ഇതുവരെയുള്ള ഫല സൂചനയില്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെരാജ് മണ്ഡലത്തില്‍ മുന്നില്‍ ആണ്. എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ജയറാം താക്കൂര്‍ അര്‍ത്ഥശങ്കയില്ലാതെ പ്രകടിപ്പിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright