ബംഗാള്‍ ഉള്‍ക്കടലില്‍ മന്‍ദൗസ് ചുഴലിക്കാറ്റ്
ബംഗാള്‍ ഉള്‍ക്കടലില്‍ മന്‍ദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. മന്‍ദൗസ് ചുഴലിക്കാറ്റ് പേര് സ്വീകരിച്ചത് യുഎഇയില്‍ നിന്നാണ്. ചെന്നൈയ്ക്ക് 620 കിമീ കിഴക്ക് തെക്ക് കിഴക്ക് ദിശയിലാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
മണിക്കൂറില്‍ 6 കിമീ വേഗത്തില്‍ മന്‍ദൗസ് പടിഞ്ഞാറ്, വടക്ക് പിടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്നു. നാളെ രാത്രി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും മധ്യ 85 കിമീ വേഗത്തില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. ഇന്ന് വൈകുന്നേരം മുതല്‍ ശനിയാഴ്ച രാവിലെ വരെ തമിഴ്നാട് തീരപ്രദേശങ്ങള്‍, പുതുച്ചേരി, ആന്ധ്രപ്രദേശ്, റയല്സീമ എന്നിവിടങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright