മഹേന്ദ്രസിങ് ധോണി നിര്‍മ്മാതാവാകുന്നു

തമിഴില്‍ സിനിമ നിര്‍മ്മിച്ച് ചലച്ചിത്ര ലോകത്തേക്ക് കടക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി. ധോണിയുടെ സിനിമ നിര്‍മ്മാണ കമ്പനിയായ ധോണി എന്റര്ടെയിന്മെന്റ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മലയാളികളുടെ പ്രിയതാരം നാദിയ മൊയ്തുവും സിനിമയിലുണ്ട്. രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രണയത്തിനൊപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.
Photo Courtesy : Google/ images are subject to copyright