സൗന്ദര്യ സംരക്ഷണത്തിന് തൈര്

സൗന്ദര്യസംരക്ഷണത്തിന് തൈര് വളരെ ഉപകാരപ്രദമാണ്. എങ്ങനെയാണ് തൈര് സൗന്ദര്യത്തെ സഹായിക്കുന്നതെന്നറിയാം.
തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് അഴുക്കിനെ പുറംതള്ളാനും സ്കിന്‍ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. തൈര് ഫേസ് മാസ്കായി പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ മൃദുവാക്കാനും ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
തൈരിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കും. തൈര് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളും ഹൈപ്പര്‍പിഗ്മെന്റേഷനും കുറയ്ക്കാന്‍ സഹായിക്കും.
തൈരില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കവും ചുവപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന സിങ്കും തൈരില്‍ അടങ്ങിയിട്ടുണ്ട്.
തൈര് ഒരു പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറായി ഉപയോഗിക്കാം. തൈര് മുടിയില്‍ പുരട്ടുന്നത് മുടി മിനുസപ്പെടുത്താനും ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കും. ഇത് മുടിയെ മൃദുവും തിളക്കവുമുള്ളതാക്കും.
സൂര്യതാപമേറ്റ ചര്‍മ്മത്തില്‍ തൈര് പുരട്ടുന്നത് ചുവപ്പും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. പുറത്തുപോയി വെയില് കൊണ്ട് വന്നാല്‍ തൈര് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. വെയിലേറ്റു മങ്ങിയ നിറം നിലനിര്‍ത്താന്‍ തൈരിന് കഴിയും.
Photo Courtesy : Google/ images are subject to copyright