നാഗാലാന്‍ഡിലെ ആദ്യ വനിതാ എംഎല്‍എ ഹെകാനി ജഖാലു
ചരിത്രം തിരുത്തി വിജയം നേടി നാഗാലാന്‍ഡിലെ ആദ്യ വനിതാ എംഎല്‍എ യായി ഹെകാനി ജഖാലു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ദിമാപൂര്‍ മണ്ഡലത്തില്‍ നിന്ന് 1,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിപിപി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി) യുടെ സീറ്റില്‍ ഹെകാനി വിജയിച്ചത്.
ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ഥി അസെറ്റോ സിമോമിയെയാണ് ഹെകാനി പരാജയപ്പെടുത്തിയത്.48കാരിയായ ഹെകാനി അഭിഭാഷകയും സമൂഹ്യ പ്രവര്‍ത്തകയുമാണ്.
Photo Courtesy : Google/ images are subject to copyright