പ്രായം തോന്നാതിരിക്കാന്‍ ആന്റി ഏജിംഗ് ഭക്ഷണങ്ങള്‍ കഴിക്കാം

പ്രായം തോന്നാതിരിക്കാന്‍ ആന്റി ഏജിംഗ് ഭക്ഷണങ്ങള്‍ കഴിക്കാം

എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പ്രായം മുന്നോട്ട് പോകുന്തോറും അതിനെ പിറകോട്ട് കൊണ്ടുവരാന്‍ ആളുകള്‍ ശ്രമിക്കും. ഇതിനായി കൃത്രിമമായ വഴികള്‍ പരീക്ഷിക്കേണ്ടതില്ല. പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ (ആന്റിഏജിംഗ് ഭക്ഷണങ്ങള്‍)കഴിച്ചുകൊണ്ട് പ്രായത്തെ ഒരു പരിധിവരെ തോല്‍പ്പിക്കാനാകും. വൈറ്റമിന്‍ സി, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ മധുരക്കിഴങ്ങ്, പ്രോട്ടീന്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ഉള്‍പ്പെട്ട കടല, ഒമേഗ-3, വൈറ്റമിന്‍ ഇ പോലുളള കൊഴുപ്പുകള്‍, വൈറ്റമിനുകള്‍ ഇവയടങ്ങിയ ബദാം, വാല്‍നട്ട്‌സ്, കുറഞ്ഞ ഗ്ലൈസീമിക്, കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഓട്ട്‌സ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഇവ ചര്‍മ്മത്തിന് ഇറുക്കം, നര ഇല്ലാതാക്കല്‍, കണ്ണുകള്‍ക്ക് തിളക്കം , തിളങ്ങുന്ന ചര്‍മ്മം ഇവയൊക്കെ പ്രധാനം ചെയ്യും. വൈറ്റമിന്‍ സി വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു. പ്രോട്ടീനും വൈറ്റമിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ മസിലുകള്‍ക്ക് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്നു. നട്ട്‌സുകളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന് മനോഹരമായ തിളക്കം നല്‍കുന്നു. ഓട്ട്‌സും ധാന്യങ്ങളും മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവയ്ക്ക് കാരണമാകില്ല. ദിവസവും ഓട്ട്‌സ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത് നന്നായിരിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.