വെള്ളം കുടിയ്ക്കാന്‍ മറക്കരുത്, ഓര്‍ക്കാന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ

വെള്ളം കുടിയ്ക്കാന്‍ മറക്കരുത്, ഓര്‍ക്കാന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ

വെള്ളം കുടിയ്ക്കുവാന്‍ മറന്നുപോയാല്‍ നേരിടാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വളരെ വലുതായിരിക്കും. വേനല്‍ക്കാലമായതുകൊണ്ടുതന്നെ നിര്‍ജ്ജലീകരണം അനുഭവപ്പെടാനും സാധ്യതയുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വെളളം കുടിയ്ക്കാന്‍ മറന്നുപോകുന്നവര്‍ക്ക് അക്കാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ.

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.ഇത് കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
തണ്ണിമത്തന്‍, ഓറഞ്ച് പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ ശീലമാക്കാം.
എപ്പോഴും സാധാരണ വെള്ളം കുടിച്ച് മടുപ്പായെങ്കില്‍ കരിക്കിന്‍ വെള്ളമോ നാരങ്ങാവെള്ളമോ, ജ്യൂസുകളോ മറ്റോ പരീക്ഷിക്കാം.
സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ 30 മിനിറ്റിലോ, ഒരു മണിക്കൂറിലോ അലാറം സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്.
യാത്രപോകുമ്പോഴും ജോലിയ്ക്ക് പോകുമ്പോഴും മറ്റും ഒരു വെള്ളക്കുപ്പി കൈയില്‍ കരുതുന്നത് വെളളം കുടിയ്ക്കുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ സഹായിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.