വേനല്‍ക്കാലത്ത് ചര്‍മ്മം സുന്ദരമാക്കാന്‍ മാംഗോ ഫേസ്പാക്കുകള്‍

വേനല്‍ക്കാലത്ത് ചര്‍മ്മം സുന്ദരമാക്കാന്‍ മാംഗോ ഫേസ്പാക്കുകള്‍

ചൂടുകാലമാണ് വരാന്‍ പോകുന്നത്. ചര്‍മ്മം ഏറ്റവും സൂക്ഷിക്കേണ്ട സമയവും കൂടിയാണിത്. വേനല്‍ക്കാലത്ത് സൗന്ദര്യം നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. വരണ്ട ചര്‍മ്മം, മുഖക്കുരു, കരുവാളിപ്പ് തുടങ്ങി വേനല്‍ക്കാലമാകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ അനവധിയാണ്. മുഖ, ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കുവാനും സംരക്ഷിക്കുവാനും മാമ്പഴത്തിന് കഴിയും. നല്ലവണ്ണം പഴുത്ത മാമ്പഴത്തിന്റെ പള്‍പ്പ് പ്രധാന ഘടകമായി ഉപയോഗിക്കുന്ന മാംഗോ ഫേഷ്യലിന് ഗുണങ്ങള്‍ ഏറെയാണ്. രണ്ട് തരം ഫേസ് പായ്ക്കുകള്‍ കൊണ്ട് രണ്ട് ഘട്ടങ്ങളിലായാണ് ഇത് ചെയ്യുന്നത്. മൂന്നാഴ്ചയോളം മാംഗോ ഫേഷ്യലിന്റെ ഗുണം നിലനില്‍ക്കും. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് ഉത്തമമാണ്.
മാങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ചര്‍മ്മത്തെ വെയിലില്‍നിന്ന് സംരക്ഷിക്കുകയും മൃദുത്വം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ മൃദൃകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. വരണ്ട ചര്‍മ്മക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് മാംഗോ ഫേഷ്യല്‍. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യും.
മാംഗോ പള്‍പ്പില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ശക്തമായ ആന്റി ഓക്‌സിഡന്റാണ്. ഇവ ചെറിയ പ്രായത്തില്‍ത്തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍, പാടുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്നത് തടയുന്നു. മാങ്ങയിലടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ചര്‍മ്മത്തിന് സാധാരണയായി ഉണ്ടാകുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. മുഖത്തെ ചുളിവുകള്‍, വരള്‍ച്ച, തുടങ്ങിയവ ഇല്ലാതാക്കി ചര്‍മ്മം ഈര്‍പ്പത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മാംഗോ കൊണ്ട് തയാറാക്കാവുന്ന ഫേസ്പാക്കുകള്‍ മുഖം ദിവസവും ഫ്രഷായി വയ്ക്കാന്‍ സഹായിക്കുന്നു.

ഹണി മാംഗോ ഫേസ്പായ്ക്ക്
പഴുത്ത മാങ്ങ നന്നായി അരച്ചെടുത്ത് നാല് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം, എണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
ഇവയെല്ലാം ഒരു ബൗളിലിട്ട് നന്നായി യോജിപ്പിച്ചെടുക്കുക. മുഖം വൃത്തിയാക്കിയ ശേഷം മിശ്രിതം മുഖത്തും കഴുത്തിലും ഭംഗിയായി തേച്ച് പിടിപ്പ് 20 മിനിട്ടിന് ശേഷം കഴുകി കളയാം.

മാമ്പഴം- തൈര് ഫേസ്പായ്ക്ക്
ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതില്‍ ഏറ്റവും ഗുണകരമാണ് മാങ്ങയും തൈരും ചേര്‍ത്തുള്ള ഫേസ്പായ്ക്ക്. എണ്ണമയമുളള ചര്‍മ്മക്കാര്‍ക്ക് ഏറ്റവും അനുയോജ്യവുമാണിത്.
ഒരു പഴുത്ത മാങ്ങയുടെ പകുതി -തൊലി ചെത്തിയെടുത്തത്
തൈര് -മൂന്ന് ടേബിള്‍ സ്പൂണ്‍
ഇവ രണ്ടും ഒരു പാത്രത്തിലെടുത്ത് നന്നായി മിക്‌സ് ചെയ്യുക. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

മാംഗോ ഒലിവ് ഓയില്‍ ഫേസ്പായ്ക്ക്
പഴുത്ത മാങ്ങ നന്നായി അരച്ചെടുത്തത് – ഒരെണ്ണം
ഒലിവ് ഓയില്‍- രണ്ട് ടേബിള്‍ സ്പൂണ്‍
സ്റ്റാര്‍ച്ച് – ഒരു ടേബിള്‍ സ്പൂണ്‍
ഇവ മൂന്നും നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.