ട്രെയിന് തീവെയ്പ്പ് കേസിലെ പ്രതികളെ ഉടന് പിടികൂടും; നിര്ണായക വിവരങ്ങള് ലഭിച്ചു
കോഴിക്കോട് എലത്തൂരില് ട്രെയിനിന് തീവച്ച സംഭവത്തില് പ്രതികളെ ഉടന് പിടികൂടുമെന്ന് എഡിജിപി എം.ആര് അജിത് കുമാര്. പ്രതികളിലേക്കെത്താന് നിര്ണായക വിവരങ്ങള് ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
കേസ് അന്വേഷിക്കുന്നത് പുതുതായി രൂപീകരിച്ച പ്രത്യേക സംഘമാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തില് കുറച്ചധികം വിവരങ്ങള് ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില് പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും എഡിജിപി അജിത് കുമാര് പറഞ്ഞു.
ഇപ്പോള് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാള് പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പറയാനായിട്ടില്ലെന്നും എം.ആര് അജിത് കുമാര് പ്രതികരിച്ചു.
കേസില് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പോലീസ്. ഉത്തര്പ്രദേശ്, ഹരിയാന, ഡല്ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള് കേന്ദ്രീകരിച്ചാണ് ഇപ്പോള് അന്വേഷണം.
കേരള പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില് നോയിഡയിലെ ചില ജിമ്മുകളില് അടക്കം ഉത്തര്പ്രദേശ് പോലീസ് വിവരം തേടിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

