ഷാറൂഖ് സെയ്ഫിക്ക് കേരളത്തില് പ്രാദേശിക സഹായം ലഭിച്ചോ എന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം
കോഴിക്കോട് എലത്തൂര് ട്രെയിന് തീവെപ്പ് കേസില് പ്രതി ഷാറൂഖ് സെയ്ഫിക്ക് കേരളത്തില് പ്രാദേശിക സഹായം ലഭിച്ചോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയില് സമര്പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും കസ്റ്റഡി അപേക്ഷയില് പറയുന്നു. കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ് കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതി പെട്രോള് വാങ്ങിയത് ഷൊര്ണൂര് റെയില്വെ സ്റ്റേഷനില് നിന്ന് ഒരു കിലോമീറ്റര് അകലെയുള്ള പമ്പില് നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് പ്രതി പമ്പിലെത്തി പെട്രോള് വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബോഗിക്കടക്കം തീയിട്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്സികളുടെ സംശയം. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഷാറൂഖ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലര്ത്തിയോ എന്ന് പരിശോധിക്കും.
Photo Courtesy : Google/ images are subject to copyright

