ഉത്തര്‍പ്രദേശില്‍ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് നികുതി ഒഴിവാക്കും
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചിത്രത്തിന് നികുതിയിളവ് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് അശാന്തി സൃഷ്ടിച്ചേക്കുമെന്നതിനാല്‍ സിനിമ നിരോധിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. മുന്‍പ് മദ്ധ്യപ്രദേശ് സര്‍ക്കാരും ‘ദി കേരള സ്റ്റോറി’ നികുതി രഹിതമാക്കിയിരുന്നു. ലവ് ജിഹാദ്, മതപരിവര്‍ത്തനം, തീവ്രവാദം എന്നിവയെ തുറന്നുകാട്ടുന്നതാണ് ‘ദി കേരള സ്റ്റോറി’ സിനിമയെന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലും സിനിമ നികുതി രഹിതമാക്കണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തമിഴ്‌നാട്ടില്‍ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ചു. സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് പുറമെ മള്‍ട്ടിപ്ലക്‌സി തിയേറ്ററുകള്‍ കൂടി പ്രദര്‍ശനം നടത്തില്ലെന്ന് തീരുമാനം എടുത്തതോടെയാണ് സിനിമയുടെ സ്‌ക്രീനിംഗ് നിര്‍ത്തിയത്.
Photo Courtesy : Google/ images are subject to copyright

