കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു
കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും.മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയില്‍.
Photo Courtesy : Google/ images are subject to copyright

