കര്ണാടകയില് സത്യപ്രതിജ്ഞ ശനിയാഴ്ച, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാര് ഉപമുഖ്യമന്ത്രിയുമാകും
കര്ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായി.സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര് ഉപമുഖ്യമന്ത്രിയാകും.
മൂന്നു ദിവസം നീണ്ട ചര്ച്ചകള്ക്കും അനിശ്ചിതത്വങ്ങള്ക്കും ശേഷമാണ് കര്ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്ഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങള് വിജയം കണ്ടത്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി. ഇന്ന് വൈകിട്ട് ഏഴിന് ബെംഗളൂരുവില് ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
Photo Courtesy : Google/ images are subject to copyright

