കേരളത്തിലെ ആദ്യ ഐ.എസ്.ഒ. 9001: 2015 സര്ട്ടിഫിക്കേഷന് ലഭിച്ച കളക്ടറേറ്റ് കോട്ടയം
പൊതു ജനങ്ങള്‍ക്ക് മികവാര്‍ന്നതും ഗുണനിലവാരമാര്ന്നതുമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഗുണമേന്മ സര്ട്ടിഫിക്കേഷന് ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ പരിപാലനം,അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീര്‍പ്പാക്കല്‍,ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍,ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദര്‍ശിപ്പിക്കല്‍, ജീവനക്കാര്‍ക്കുള്ള തുടര്‍ച്ചയായ പരിശീലനങ്ങള്‍ തുടങ്ങി സേവനങ്ങളിലെ മികവ് പരിശോധിച്ചാണ് സര്ട്ടിഫിക്കേഷന് ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു.
ഐ. സ്.ഒ. സര്ട്ടിഫിക്കേഷന് പ്രഖ്യാപനം മേയ് 30 ന് രാവിലെ കളക്ട്രേറ്റില്‍ നടക്കും. റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജന്, മന്ത്രി വി എന്‍ വാസവന് എന്നിവര്‍ പങ്കെടുക്കും.
Photo Courtesy : Google/ images are subject to copyright