ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് ഇന്ന്

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് ഇന്ന്

ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് ഇന്ന് നടക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ വെച്ചാണ് ചടങ്ങ് നടക്കുക.

ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരിക്കും ബൈബിള്‍ വായിക്കുക. ചാള്‍സിനെ രാജാവായി വാഴിക്കുന്ന ചടങ്ങിന്റെ തല്‍സമയ സംപ്രേഷണമുണ്ടാവും. കിരീടധാരണച്ചടങ്ങ് പ്രമാണിച്ച് കാന്റര്‍ബറിയില്‍ ആഘോഷങ്ങള്‍ നടന്നു.

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുക്കും. ഇതിനായി ധന്‍കറും പത്നിയും ബ്രിട്ടനിലേക്ക് പോയി. നടി സോനം കപൂര്‍ ആണ് ഇന്ത്യയില്‍ നിന്ന് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന ഏക സെലിബ്രിറ്റി.

മുസ്ലിം, ഹിന്ദു, സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരും കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കും. ഏകദേശം 1027 കോടി രൂപ കിരീട ധാരണ ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് രാജകുടുംബം ചെലവാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.