പഴകിയ ഭക്ഷണം വിളമ്പി, പിറവത്ത് 8 ഹോട്ടലുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ പിറവത്തെ എട്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസും പിഴയും.
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പഴകിയ പന്നിയിറച്ചി, പഴകിയ എണ്ണ ഹോട്ടല്‍ ഹണിബീയില്‍ നിന്ന് പഴകിയ ചിക്കന്‍ അല്‍ഫാം, ഫിഷ് ഫ്രൈ, ഹോട്ടല്‍ അഥീനയില്‍ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയില്‍ പഴകിയ പഴം പൊരി, ചിപ്‌സ് എന്നിവയാണ് പിടികൂടിയത്. ആകെ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എം.ആര്‍., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രശ്മി പി.ആര്‍., ഉമേഷ് എന്‍.എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Photo Courtesy : Google/ images are subject to copyright

