ദീപാവലി ദേശീയ അവധി ദിനമായേക്കും

ദീപാവലി ദേശീയ അവധി ദിനമായേക്കും

ദീപാവലിയെ ഔദ്യോഗിക ഫെഡറല്‍ അവധിദിനമാക്കാന്‍ പദ്ധതി. ഇന്ത്യന്‍ പ്രവാസികളുടെയും നിയമനിര്‍മ്മാതാക്കളുടെ വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമാണിത്.

സമ്പന്നവും വൈവിധ്യപൂര്‍ണവുമായ സംസ്‌കാരത്തെ അംഗീകരിക്കുന്നതിനുള്ള ന്യൂയോര്‍ക്കിന്റെ നിര്‍ണായക ചുവടുവയ്പാണിതെന്ന് അസംബ്ലി സ്പീക്കര്‍ കാള്‍ ഹെസ്റ്റി. ‘ഇങ്ങനെ അവധി നല്‍കുന്നത് സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച തുടരും.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദീപാവലി ദിന നിയമം’ യുഎസില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 12ാമത്തെ അവധി ദിനമാക്കി മാറ്റും. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് കഴിഞ്ഞ വര്‍ഷം ദീപാവലി പൊതു സ്‌കൂള്‍ അവധി പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

‘അവധി ദിനം കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കും. അതുവഴി രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഘടനയെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്ന് തെളിയിക്കും.’ – പ്രസ്താവനയില്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.