കേരളത്തില് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മെയ് 27 മുതല് 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില് ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
27-05-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
28-05-2023: പത്തനംതിട്ട, ഇടുക്കി
29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം
ഈ ജില്ലകളില് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളികള്ക്കുള്ള ജാഗ്രത നിര്ദേശം
കേരള -കര്ണാടക -ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
27-05-2023 മുതല് 28-05-2023 വരെ: തെക്കന് കര്ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും പൂര്ണ്ണമായും ഒഴിവാക്കുക.
Photo Courtesy : Google/ images are subject to copyright

