പുതിയ പാര്‍ലമെന്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരം നാളെ ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സഭാധ്യക്ഷന്മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമ താരങ്ങള്‍, തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
അതേ സമയം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്‌ക്കരിക്കും. 6 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും.രാവിലെ ഏഴരയോടെ പൂജ ചടങ്ങുകള്‍ തുടങ്ങും. 9 മണി വരെ നീളുന്ന പൂജയില്‍ രാജ്യത്തെ ആധ്യാത്മിക നേതാക്കള്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെട്ട ചെങ്കോല്‍ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് നല്‍കും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.