പി ജി ഡോക്ടര്മാരുടെ സമരം ഭാഗികമായി പിന്വലിച്ചു
ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്മാര് ഭാഗികമായി പിന്വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്ജുമായി നടത്തിയ ചര്ച്ചയിലാണ് തീരുമാനം.എമര്ജന്സി ഡ്യൂട്ടി ചെയ്യുമെങ്കിലും ഒ പി ബഹിഷ്കരണം തുടരും.ആരോഗ്യ പ്രവര്ത്തകര്ക്ക് എതിരായ അതിക്രമങ്ങളില് ശക്തമായ നടപടി ഉറപ്പ് കിട്ടി.മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില് മാത്രം ഹൗസ് സര്ജന്മാരെ നിയമിക്കാമെന്ന ഉറപ്പ് ലഭിച്ചു.
Photo Courtesy : Google/ images are subject to copyright

