യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ 11.30 ന് അറുപതോളം യാത്രക്കാരുമായി ചെങ്ങന്നൂരില് എത്തിയ ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
ഡ്രൈവര് എ റ്റി രാജന്റെയും കണ്ടക്ടര് എസ് ഷാജിയുടെയും സമയോചിതമായ ഇടപെടലാണ് വന് ദുരന്തം ഒഴിവാക്കിയത്.
എം സി റോഡില് നിന്ന് ബസ് സ്റ്റാന്ഡിനുള്ളിലേക്ക് കയറുമ്ബോഴായിരുന്നു സംഭവം. ശബ്ദം കേട്ടതോടെ ഡ്രൈവര് തൊട്ടടുത്തുള്ള വര്ക്ക്ഷോപ്പിനടുത്ത് ബസ് ഒതുക്കി നിറുത്തി. ഉടന് തന്നെ വര്ക്ക്ഷോപ്പ് ചാര്ജ് മാന് ശിവപ്രസാദും സഹപ്രവര്ത്തകനും കത്തിക്കൊണ്ടിരുന്ന ബാറ്ററിയും ബസുമായുള്ള ബന്ധം വിച്ഛേദിച്ച് തീ കെടുത്തുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

