കുട്ടികളെ വഴിതെറ്റിക്കാന് അനുവദിക്കില്ല, ‘തൊപ്പി’ക്കെതിരെ മന്ത്രി ശിവന്കുട്ടി
എന്ത് ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവന് ബുദ്ധിമുട്ടിലാക്കുന്ന, വളര്ന്നുവരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള് ഒരു കാരണവശാലും അനുവദിക്കാന് കഴിയില്ലന്ന് മന്ത്രി വി. ശിവന്കുട്ടി.
പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളില് വരുന്നുണ്ട്. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസന്സ് അല്ല. നിയമപരമായി സ്വീകരിക്കാന് കഴിയുന്ന എല്ലാ നടപടികളും കൈക്കൊള്ളും. വിദ്യാര്ത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന കാര്യങ്ങള് ഒരുനിലയ്ക്കും അനുവദിക്കാന് പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

