കേന്ദ്ര സാഹിത്യ അക്കാദമി ബാല, യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രിയ എ.എസിനും ഗണേഷ് പുത്തൂരിനും

കേന്ദ്ര സാഹിത്യ അക്കാദമി ബാല, യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രിയ എ.എസിനും ഗണേഷ് പുത്തൂരിനും

കേന്ദ്ര സാഹിത്യ അക്കാദമി ബാല, യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍നിന്ന് പ്രിയ എ.എസാണ് ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹയായത്. പെരുമഴയത്തെ കുഞ്ഞിതളുകള്‍’എന്ന നോവലാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

ഗണേഷ് പുത്തൂരിനാണ് യുവ പുരസ്‌കാരം. ‘അച്ഛന്റെ അലമാര’എന്ന കവിത സമാഹാരമാണ് ഗണേഷ് പുത്തൂരിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഓരോ ഭാഷയിലും മൂന്നു പേരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ബാലസാഹിത്യ പുരസ്‌കാരത്തില്‍ ഡോ. പോള്‍ മണലില്‍, ബി.എസ്. രാജീവ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരും യുവ പുരസ്‌കാരത്തിന് ഡോ. എം.എന്‍. വിനയകുമാര്‍, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരും അടങ്ങുന്നതാണ് മലയാളം വിഭാഗത്തില്‍നിന്നുള്ള ജൂറി.

50,000 രൂപയും ഫലകവും അടങ്ങിയ പുരസ്‌കാരം പിന്നീട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സാഹിത്യ അക്കാദമി അറിയിച്ചു.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.