പിറന്നാള്‍ നിറവില്‍ ഫുട്ബോള്‍ താരം മെസി
ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിക്ക് 36-ാം പിറന്നാള്‍. 1987 ജൂണ്‍ 24-ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസ്സി 13-ാം വയസ്സില്‍ സ്പെയിനിന്റെ എഫ്സി ബാഴ്സലോണയിലാണ് കളി തുടങ്ങിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി മെസ്സിയ്ക്ക് മാറാന്‍ കഴിഞ്ഞു. ഫുട്ബോളില്‍ അഞ്ചോളം തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് മെസിയുടെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
7 തവണയാണ് ലിയോണല്‍ മെസി ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയത്. 2019, 2010, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള ഫുട്ബോളറാണ് ലിയോണല്‍ മെസി. 2012 ല്‍ 91 ഗോളുകള്‍ അടിച്ചു കൂട്ടിയാണ് മെസി ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്. അര്‍ജന്റീന ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഖ്യാതിയും മെസിയ്ക്ക് സ്വന്തമാണ്. 175 മത്സരങ്ങളില്‍ 103 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
എങ്കിലും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികള്‍ക്ക് മെസി മറുപടി പറഞ്ഞത് ഖത്തര്‍ വേദിയായ 2022-ലെ ലോകകപ്പ് കിരീടം നേടികൊണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright