തൃശൂരില് മൂന്നംഗ കുടുംബം ഹോട്ടല് മുറിയില് ജീവനൊടുക്കി
ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്, ഭാര്യ സുനി പീറ്റര്, മകള് ഐറിന് എന്നിവരാണ് മരിച്ചത്. തൃശൂര് കെ എസ് ആര് ടി സി സ്റ്റാന്ഡിന് സമീപമുള്ള മലബാര് ടവര് ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്.
തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്. സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവില് ജീവനൊടുക്കാന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
Photo Courtesy : Google/ images are subject to copyright

