തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി എ ആര് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാട്ടി അരുണ്‍ രാജ് ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട സുഹൃത്തുക്കള്‍ തൊടുപുഴ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോള്‍ അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.
അരുണ്‍ രാജ് കുറച്ചുനാളായി മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Photo Courtesy : Google/ images are subject to copyright