സന്ദര്‍ശക വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം
കുടുംബാംഗത്തിന്റെയോ സുഹൃത്തുക്കളുടെയോ സ്പോണ്സര്ഷിപ്പില് ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന കുടുംബ സന്ദര്‍ശക വിസയിലെത്തിയവര്‍ക്കാണ് ഈ ആനുകൂല്യം. ഇവര്‍ക്ക് യു.എ.ഇയില്നിന്നുതന്നെ വിസ പുതുക്കാന്‍ കഴിയും.
നിശ്ചിത വരുമാനമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. ഇവര്‍ക്കാണ് 90 ദിവസം വരെ യു.എ.ഇയില്‍നിന്ന് വിസ കാലാവധി നീട്ടാന്‍ കഴിയുന്നത്.
അബൂദബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍നിന്ന് വിസയെടുത്തവര്‍ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ദുബൈ വിസക്കാര്‍ ജി.ഡി.ആര്.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 180 ദിവസം വരെ ദുബൈ വിസക്കാര്‍ക്ക് കാലാവധി നീട്ടാം. 1120 ദിര്‍ഹമാണ് ചെലവ്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിര്‍ഹവും.
Photo Courtesy : Google/ images are subject to copyright